ജീവൻമുക്തി
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
ഒരു അവതരണം
സംഘർഷരഹിതമായ ജീവിതം
ഞാൻ നിങ്ങളെ എല്ലാം സ്നേഹപൂർവ്വം, ആദര വോടെ സ്വാഗതം ചെയ്യുന്നു.
ഇന്നത്തെ വിഷയം ജീവൻമുക്തി ആണ്.
വേദാന്തത്തിൽ മൂന്നു വാക്കുകളുണ്ട് : ശ്രവണം, മനനം, നിധിധ്യാസനം
ശ്രവണം എന്നാൽ മഹാസത്യങ്ങളെ കേൾക്കുക എന്നത്. മനനം എന്നത് മഹാസത്യങ്ങളെ ഉൾക്കൊ ള്ളുന്നത്; നിധിധ്യാസനം എന്നുവെച്ചാൽ ആ സത്യ ങ്ങളെ ജീവിക്കുക എന്നത്. ഇന്ന് നാം കുറച്ചു സത്യ ങ്ങൾ കേൾക്കാം. അവയെ ഉൾക്കൊള്ളാൻ ശ്രമിക്കാം. അപ്പോൾ നിങ്ങൾ സ്വാഭാവികമായി, സജീവമായ ജീവൻ മുക്തർ ആകും.
- 5 -
'ജീവൻ മുക്തി' എന്നതുകൊണ്ട് ഞാൻ എന്താണ് ഉദ്ദേശിക്കുന്നത്?
ജീവൻ മുക്തി എന്നാൽ, സമരരഹിതമായ ജീവിതം ജീവിക്കുക എന്നതാണ്; സംഘട്ടനം ഇല്ലാതെ, ശരീരത്തിലും, മനസ്സിലും, ബാഹ്യലോകം എന്ന് നാം അറിയുന്ന ചുറ്റുപാടുകളിലും പൂർണ്ണമായ അനായാസത്തോടെ ജീവിക്കുക എന്നതാണ്.
പലപ്പോഴും എന്നോട് ആളുകൾ ചോദിക്കാറുണ്ട്, “സ്വാമീ, പോരാട്ടം നിറഞ്ഞ ഈ ലോകത്ത് എങ്ങ നെയാണ് സംഘട്ടനം ഇല്ലാതെ ജീവിക്കുക? അത് സാധ്യമല്ല. ലോകം മുഴുവനും നിശ്ശബ്ദമായി, സന്തോഷ മായി, ശാന്തമായി ഇരുന്നാൽ മാത്രമേ എനിക്ക് സംഘട്ടന രഹിതമായി ഇരിക്കുവാൻ കഴിയുകയുള്ളൂ.
മനസ്സിലാക്കുക, ഇത് ഒരിക്കലും സംഭവിക്കുവാൻ പോകുന്നില്ല. സമ്പൂർണ്ണ ലോകസമാധാനം എന്ന ഒന്നില്ല. അത് ഒരിക്കലും ഉണ്ടായിരുന്നില്ല, ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല. നിങ്ങൾക്ക് ഈ ലോകത്തെ ആസകലം ശാന്തമാക്കാൻ കഴിയുകയില്ല.
- 6 -
എല്ലാ പ്രശ്നങ്ങളും തന്നെ സമാധാനം നേടാനായി ശ്രമിക്കുന്നവർ മൂലമാണ് ഉണ്ടാകുന്നത്.
യഥാർത്ഥത്തിൽ, ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്, ധ്യാനതളത്തിൽ 'നിശ്ശബ്ദം' 'നിശ്ശബ്ദം' എന്ന് വിളിച്ചു കൂവുന്നവരാണ് സംസാരിക്കുന്ന കുറച്ച് ആളുകളേ ക്കാൾ അധികം ശബ്ദം ഉണ്ടാക്കുന്നത്. അവർ വിചാ രിക്കുന്നു, അവർ നിശ്ശബ്ദത പാലിക്കുന്നു. എന്നാൽ അവരാണ് ബാക്കി ഉള്ളവരേക്കാൾ അധികം ശബ്ദം ഉണ്ടാക്കുന്നത്! അതുപോലെ, ശാന്തിക്കായി പ്രവർത്തി ക്കുന്നവരാണ് അധികം പ്രശ്നങ്ങളും ഉണ്ടാക്കുന്നത്.
കഴിഞ്ഞ മൂവായിരം കൊല്ലക്കാലത്ത് അയ്യായിരം യുദ്ധങ്ങൾ പൊരുതപ്പെട്ടിട്ടുണ്ട്. ഓരോ യുദ്ധവും ശാന്തി നേടാൻവേണ്ടി ആയിരുന്നു പൊരുതിയിരുന്നത് എന്നാണ് അവകാശവാദം. യുദ്ധം പ്രഖ്യാപിച്ച ഓരോ നേതാവും അവകാശപ്പെട്ടിട്ടുള്ളത് അദ്ദേഹം ലോക സമാധാനം കൊണ്ടുവരും എന്നാണ്. എന്നാൽ ഏറ്റവും പ്രാധാന്യമായ സത്യം അവർ എല്ലാവരും കാണാതെ വിട്ടുകളഞ്ഞു. നിങ്ങൾ സംഘട്ടന രഹിത മായ ജീവിതം നയിക്കാൻ തുടങ്ങുമ്പോൾ, ലോകം
- 7 -
എന്ന് നിങ്ങൾ അനുഭവിക്കുന്നത്, സംഘട്ടനം ഇല്ലാ ത്തതായി മാറും. ലോകം എന്ന് നിങ്ങൾ മനോവീ ക്ഷണം ചെയ്യുന്നത് സംഘട്ടന രഹിതമായിരിക്കും.
മനോവീക്ഷണവും സങ്കൽപ്പവും
മനോവീക്ഷണം സങ്കൽപ്പത്തിൽനിന്നും വ്യത്യസ്ത മാണ്. നിങ്ങൾ മനോവീക്ഷണം ചെയ്യുമ്പോൾ, അത് സാദ്ധ്യമാണ് എന്ന് നിങ്ങളുടെ ഹൃദയത്തിനു അറി യാം. സങ്കൽപ്പം ചെയ്യുമ്പോൾ അതിന്നു യാഥാർത്ഥ്യ വുമായി ഒരു ബന്ധവും ഇല്ല എന്ന നിങ്ങളുടെ ഹൃദ യത്തിന് അറിയാം.
മനോവീക്ഷണത്തിനും സങ്കൽപ്പത്തിനും ഉള്ള വ്യത്യാസം നന്നായി മനസ്സിലാക്കുക. സങ്കൽപ്പിക്കു മ്പോൾ, അത് വെറും സങ്കൽപ്പമാണ് എന്ന് നിങ്ങളുടെ ഹൃദയത്തിന് അറിയാം. മനോവീക്ഷണം ചെയ്യു മ്പോൾ, അതാ സാധ്യമാണ് എന്ന് നിങ്ങൾ പെട്ടെന്ന് മനസ്സിലാക്കുന്നു. നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കുന്നു, അതിനായി ശ്രമിക്കുന്നു. ഇതാണ് സങ്കൽപ്പത്തിനും മനോവീക്ഷണത്തിനും ഉള്ള സൂക്ഷ്മമായ വ്യത്യാസം.
- 8 -
നിങ്ങൾ മനോവീക്ഷണം ചെയ്യുന്നത്, നിങ്ങളുടെ അന്തരാത്മാവുമായി യോജിച്ച്, സംഘട്ടന രഹിതമായി ഇരുന്നാൽ, നിങ്ങൾ ജീവൻ മുക്തരാണ്. നിങ്ങൾ ലോകസമാധാനം കൊണ്ടുവരുന്നു. അത് മാത്രമാണ് സാധ്യം. മറ്റൊന്നും സാധ്യമല്ല.
ഒരു ചെറിയ കഥ:
ഒരു കുട്ടി സമുദ്രതീരത്ത് കുളിക്കാനായി കാത്തു നിൽക്കുകയായിരുന്നു. അതിന്റെ അമ്മ ചോദിച്ചു, “നീ എന്താണ് കുളിക്കാതെ കാത്തുകൊണ്ടിരിക്കുന്നത്?”
ആ കുട്ടി പറഞ്ഞു, “ഈ തിരമാലകളൊക്കെ അട ങ്ങട്ടെ, അതിനപ്പുറം ഞാൻ കുളിക്കാം.”
അത് നടക്കാൻ പോകുന്നില്ല. ജീവൻമുക്തരാകാൻ നിങ്ങൾക്ക് ലോകമാസകലം സന്തുഷ്ടമാകാനും ശാന്തമാകാനുംവേണ്ടി കാത്തിരിക്കാനാവില്ല. ഈ സത്യം മനസ്സിലാക്കിയാൽ അനാവശ്യമായ ശാന്തി സൃഷ്ടിക്കാനായിട്ടുള്ള നിങ്ങളുടെ പ്രയത്ന ത്തിൽനിന്നു നിങ്ങൾ മുക്തരാകും.
പറയാം. ഞാൻ പറഞ്ഞു, മനസ്സിലും ശരീരത്തിലും നിങ്ങൾ ലോകം എന്ന് അനുഭവിക്കുന്ന ചുറ്റുപാടുക ളിലും സംഘടന രഹിതമായി ജീവിക്കുന്നതാണ് 'ജീവൻ മുക്തി.' ഇതാണ് സത്യം. ഇപ്പോൾ ഇതിനെ ജീവിതത്തിൽ ഒരു പ്രായോഗികമായ ശാസ്ത്രമായി ഉപയോഗിക്കാനുള്ള പ്രവൃത്തിരീതി ഞാൻ പറഞ്ഞു തരാം. ജീവൻ മുക്തിയെ പ്രായോഗികമായ ശാസ്ത്ര മാക്കാനുള്ള പ്രവൃത്തി രീതി ഞാൻ പറഞ്ഞുതരാം.
ജീവൻ മുക്തി ജീവിക്കാൻ നാല് പ്രവൃത്തി രീതി കളുണ്ട്.
ശക്തി - പരിവർത്തനം വരുത്താനുള്ള ഊർജ്ജം
ആദ്യമായി മാറ്റാൻ കഴിയുന്നത് മാറ്റുക. നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റാൻ കഴിയുന്നുവോ അതിനെ മാറ്റാനുള്ള ഊർജ്ജം അല്ലെങ്കിൽ ശക്തി നിങ്ങൾ പ്രകടിപ്പിക്കുക.
മനസ്സിലാക്കുക, ആത്മീയത എന്നത് താമസിക മായി ജീവിതത്തെ സ്വീകരിക്കുക എന്നതല്ല. തമസ്
ഒരുപക്ഷേ നിങ്ങൾ പറയും, "സ്വാമി, ഇന്നലെ ഞാൻ ശാന്തനായി ഇരിക്കാൻ ശ്രമിച്ചു. എന്നാൽ ഇന്ന് ഞാൻ സ്വസ്ഥനല്ല."
ഇന്നലെ രാവിലെ നിങ്ങൾ സ്വസ്ഥനായിരിക്കാൻ ശ്രമിച്ചു. എന്നാൽ വൈകുന്നേരത്തോടുകൂടി നിങ്ങൾ സ്വസ്ഥനായിരിക്കുന്നതിനെപ്പറ്റി മറന്നുപോയി. നിങ്ങൾ ശ്രമം നിർത്തി, അതുകൊണ്ട് അശാന്തത തിരി ച്ചുവന്നു. നിങ്ങൾ ശ്രമിക്കുമ്പോൾ ഫലം ഉണ്ടാകുന്നു. നിങ്ങൾ ശ്രമം നിർത്തുമ്പോൾ മനസ്സ് തിരികെ പോകു ന്നു. ആ ക്ഷണം നിങ്ങൾക്ക് ഓർമ്മയില്ല. നിങ്ങൾ എപ്പോൾ ശ്രമം തുടങ്ങിയോ, അത് നിങ്ങൾക്ക് അറി യാം. എന്നാൽ എപ്പോൾ അത് മറന്നു എന്നത് അറി യില്ല. നിങ്ങൾ മനസ്സിനെ ചുറ്റിതിരിഞ്ഞ് അസ്വസ്ഥമാ കാൻ അനുവദിച്ചു.
അതുകൊണ്ട് ഈ സത്യം മനസ്സിലാക്കുക, മാറ്റാൻ സാദ്ധ്യമായത് മാറ്റുന്നത് ശക്തി (ഊർജ്ജം) ആണ്. മാറ്റാവുന്നത് മാറ്റാനുള്ള ശക്തി നിങ്ങൾക്ക് ഉണ്ട്. ജീവിതത്തിൽ എത്രയോ വിഷയങ്ങൾ നിങ്ങൾക്ക് മാറ്റാൻ കഴിയും. എന്നാൽ നിങ്ങൾ അതിനുള്ള ശക്തി
ജീവിതത്തിൽ എന്തൊക്കെയോ മാറ്റാനുള്ള ശക്തി നിങ്ങൾക്കുണ്ട്. എന്നാൽ നിങ്ങൾ അവയെ മാറ്റാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെ ടുക്കാൻ ആഗ്രഹം ഇല്ല. നിങ്ങൾക്ക് ജ്ഞാനം ഉണ്ടെ ങ്കിൽ നിങ്ങൾ സ്വാതന്ത്ര്യം ബുദ്ധിപൂർവ്വം ഉപയോഗി ക്കും, അതിനെ ദുരുപയോഗം ചെയ്യുകയില്ല. നിങ്ങൾ സ്വന്തം ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കും.
മനസ്സിലാക്കുക, നിങ്ങൾതന്നെയാണ് നിങ്ങളെ രക്ഷിക്കാനുള്ള ദൈവം. നിങ്ങൾതന്നെയാണ് നിങ്ങളെ ഉദ്ധരിക്കാൻ പോകുന്നത്. നിങ്ങൾക്ക് നിങ്ങളെ ഉയർത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു. നിങ്ങൾക്ക് നിങ്ങളെ ഉയർത്താ നായാൽ നിങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ മിത്രം. ഇത് ചെയ്യേണ്ടത് നിങ്ങൾതന്നെയാണ്.
അതുകൊണ്ട് ജീവൻ മുക്തിജീവിതത്തിന്റെ ആദ്യത്തെ പ്രവൃത്തിരീതി എന്തെന്നാൽ, ജീവിത ത്തിൽ നിങ്ങൾക്ക് എന്തൊക്കെ മാറ്റണമോ അതൊക്കെ മാറ്റാനുള്ള പ്രേരകശക്തി പ്രകടിപ്പിക്കുക എന്നതാണ്. നിങ്ങൾ സ്വമേധയാ മാറും. നിങ്ങളുടെ ജീവിതമാ സകലം മാറിയതായി നിങ്ങൾ കാണും. നിങ്ങളുടെ അറിവ്, നിങ്ങൾ ചിന്തിക്കുന്ന രീതി, ..... എല്ലാം മാറും. നിങ്ങൾക്ക് നിങ്ങളുടെ ആന്തരിക കമ്പ്യൂട്ടറെ പ്രവർത്തിപ്പിക്കുന്ന സോഫ്റ്റ്വെയർ ക്രമപ്പെടുത്താം (റീ-പ്രോഗ്രാം ചെയ്യാം). എല്ലാറ്റിനെപ്പറ്റിയും സ്വച്ഛ തയും ജ്ഞാനവും നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയും.
ധർമ്മം - പ്രപഞ്ച നിയമം
ഒരു സത്യംകൂടി മനസ്സിലാക്കുക, ധർമ്മം, ധർമ്മം എന്നത് അസ്തിത്വത്തിന്റെ കർമ്മരീതിയെപ്പറ്റിയുള്ള നിയമാനുസൃതമായ അഭിപ്രായമാണ്. ധർമ്മം ഒരു വിശ്വാസപരമായ പദ്ധതി അല്ല. നിങ്ങൾ ഒരു അഭിഭാ ഷകനോട് സംസാരിച്ചാൽ ഒരു രാജ്യത്തിന്റെ പ്രവർത്തനത്തെപ്പറ്റി മനസ്സിലാക്കാം. അതുപോലെ, നിങ്ങൾ ഒരു ആത്മീയ വ്യക്തിയോട് സംഭാഷണം ചെയ്ത്, അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വീകരിച്ചാൽ, അസ്തിത്വം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ പ്പറ്റി നിങ്ങൾക്ക് സങ്കൽപ്പം ചെയ്യാൻ കഴിയും.
യാണ് അറിവ് മാറ്റുന്നതുകൊണ്ടുമാത്രം ഊർജ്ജം ഉണർത്തപ്പെടുക? നിങ്ങളുടെ ദൈനംദിന ജീവിത ത്തിൽ നിങ്ങൾക്ക് ഒരു പ്രത്യേക സമയത്ത് ക്ഷീണം തോന്നുന്നത് ഒരു പരിശീലനം ആയിട്ടുണ്ടെങ്കിൽ ആ സമയം വരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നും. ദിവസം മുഴുവനും നിങ്ങൾ ഒരു ജോലിയും ചെയ്തി ല്ലെങ്കിലും നിങ്ങൾക്ക് ക്ഷീണം തോന്നും!
ഉദാഹരണമായി, നിങ്ങൾ ദിവസവും കാലത്ത് ഒൻപതര മണിക്ക് കാര്യാലയത്തിൽ പോകുന്നത് വിചാരിച്ച് നിങ്ങൾ ഉത്സാഹരഹിതൻ ആകുന്നു എന്ന് സങ്കല്പിക്കുക. അപ്പോൾ ഞായറാഴ്ച അവധി ദിവ സംപോലും നിങ്ങൾ വിഷാദമനസ്കനായിരിക്കും. പെട്ടെന്ന് നിങ്ങൾ സ്വയം പറയും, ഓ! ഇന്ന് മുടക്കമാ ണ്. എനിക്ക് കാര്യാലയത്തിൽ പോകേണ്ടതില്ല, വിശ്ര മിക്കാം. എന്നാൽ ആ താഴ്ന്ന മനോനില പോകുക യില്ല. നിങ്ങൾ പിന്നെയും വിഷാദമനസ്കനായി ത്തന്നെ ഇരിക്കും.
നിങ്ങളുടെ മനോഘടന നിങ്ങളുടെ കുണ്ഡലിനി യോട് നേരിട്ട് ബന്ധപ്പെട്ടതാണ്. അതുകൊണ്ട് നിങ്ങൾ സാദ്ധ്യമായത് മാറ്റാനുള്ള ശക്തിയെ, നിങ്ങളുടെ അറി വിനെ മാറ്റാനായി ഉപയോഗിക്കുമ്പോൾ അത് നിങ്ങ ളിൽ മഹത്തായ ഊർജ്ജം ഉണർത്തുന്നു.
പതഞ്ജലി മനോഹരമായി പറയുന്നു, നിങ്ങൾ ഒരേ ഒരു ശീലത്തോടുമാത്രം, അത് ഏതായാലും വിരോധമില്ല, മല്ലിട്ടാൽപോലും അത് നിങ്ങളിൽ മഹ ത്തായ ഊർജ്ജത്തെ അഴിച്ചുവിടുന്നു. ശീലം എന്നത് അനാവശ്യമായി, തെറ്റായ ദിശയിൽ ഉപയോഗിക്കപ്പെ ടുന്ന ഊർജ്ജം ആണ്. നിങ്ങൾ ഒരു ശീലത്തെ, കാലത്ത് കാപ്പികുടിക്കുന്നതുപോലെയുള്ള ചെറിയ ശീലത്തെപ്പോലും തകർക്കുമ്പോൾ, നിങ്ങൾ നിങ്ങ ളുടെ വ്യവസ്ഥിതിയിൽ മഹത്തായ ഊർജ്ജം വിടു വിക്കുന്നു. ഇതുകൊണ്ടാണ് നമ്മുടെ ആചാരങ്ങളിൽ ഉപവാസം, ഉറക്കമൊഴിക്കുക എന്ന് തുടങ്ങിയ പതി വുകൾ ഉള്ളത്. അത് നമ്മുടെ ശീലങ്ങളെ തകർത്ത് ഊർജ്ജപ്രവാഹം ഉണ്ടാക്കാൻവേണ്ടിയാണ്.
നിങ്ങൾ ചോദിക്കാം, ശീലം എന്നാൽ എന്താണ്? ഈ തരുണത്തെപ്പറ്റി ബോധവാനാകാതെ യാന്ത്രിക മായി ജീവിക്കുന്നതാണ് ശീലം. നിങ്ങളുടെ ജീവിത
- 29 -
- 30 -
മാസകലം രണ്ടു ഭാഗങ്ങളാണ്. ഒന്ന് ശീലം, മറ്റ് ധ്യാനം. ഉണർവ്വ് ഇല്ലാതെ നിങ്ങൾ ചെയ്യുന്നതെല്ലാം ശീലമാണ്. ബോധവാനായി ഇരുന്ന് നിങ്ങൾ ചെയ്യു ന്നത് എല്ലാം ധ്യാനവും.
കാർ ഓടിക്കുന്നതുപോലും ഒരു ശീലമാണ്. നിങ്ങൾക്ക് അതിശയമായി തോന്നാം, കാർ ഓടിക്കു ന്നത് എങ്ങനെയാണ് ഒരു ശീലമാവുക? നിങ്ങൾ കാര്യാ ലയത്തിലേക്ക് കാർ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ കാർ സ്റ്റാർട്ട് ആകുന്നു, അര മണിക്കൂറോളം സമയം ഓടിച്ചതിനുശേഷം കാര്യാലയം എത്തിയിതി നപ്പുറം കാർ പാർക്കുചെയ്യുമ്പോൾ മാത്രമാണ് നിങ്ങൾ ബോധവാനാകുന്നത്. നിങ്ങൾ ഇത്രയും നേരം കാർ ഓടിക്കുകയായിരുന്നു എന്ന്. കാർ ഓടിക്കുന്നതിനിട യിൽ നിങ്ങൾ ഇരുന്നൂറോ മൂന്നൂറോ തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും - ഇടത്തോട്ടു തിരിയുക, വല ത്തോട്ടു തിരിയുക, ഹോൺ അടിക്കുക മുതലായ തീരു മാനങ്ങൾ. പക്ഷേ, ഉദ്ദിഷ്ട സ്ഥലത്ത് എത്തിയതിനു ശേഷമേ ഇത്രയുംനേരം ഡ്രൈവ് ചെയ്യുകയായിരുന്നു എന്ന കാര്യം നിങ്ങൾ ഓർമ്മിക്കുകയുള്ളൂ.
ഡ്രൈവ് ചെയ്യുക എന്നത് നിങ്ങളുടെ ശീലം ആയി ത്തീർന്നിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഏത് കാര്യം ധ്യാനം അല്ലയോ, അത് ശീലമാണ്. എന്നുുവ ച്ചാൽ, ഈ തരുണംവരെ നമ്മുടെ ജീവിതം മിക്കവാറും ഒരു ശീലം ആയിരുന്നു - തുടർന്നുകൊണ്ടേപോകുന്ന ഒരു ശീലം!
നിങ്ങളുടെ ശീലങ്ങളിലേക്ക് ബോധതന്മ കൊണ്ടു വരിക. മാറ്റാൻ സാദ്ധ്യമായിട്ടുള്ളത് മാറ്റാൻ ശ്രമിക്കു ക എന്നതാണ്, ശക്തി (ഊർജ്ജം). പരിവർത്തന ശക്തി പ്രകടിപ്പിക്കുക എന്നതാണ് ഞാൻ ആദ്യത്തെ സങ്കേതം, ആദ്യത്തെ വഴി എന്നു പറയുന്നത്. ഏറ്റവും ലളിതമായ വിഷയംപോലും മാറ്റുക, നിങ്ങൾക്ക് സാധിക്കുമെങ്കിൽ. തുടർച്ചയായി പരിവർത്തനം വരു ത്തുക. ഇതാണ് പ്രബുദ്ധതയുടെ ആദ്യഭാഗം, ജീവൻ മുക്തിയുടെ പ്രാരംഭ സങ്കേതം.
രണ്ടാമത്തെ സങ്കേതം എന്തെന്നാൽ, പരി വർത്തനം വരുത്താൻ സാദ്ധ്യമല്ലാത്തതിനെ സ്വീക രിക്കുക, അംഗീകരിക്കുക എന്നതാണ്.
- 31 -
- 32 -
ഇപ്പോൾ ഒരു വലിയ ചോദ്യം, 'സ്വാമീജീ, എവി
ടെയാണ് മാറ്റാൻ സാധ്യമായതും അല്ലാത്തതുമായ
കാര്യങ്ങളെ വേർതിരിക്കുന്ന രേഖ?'
ആദ്യംതന്നെ, 'അംഗീകാരം' എന്താണെന്ന് ഞാൻ പറയാം. അപ്പുറം ഈ ചോദ്യത്തിന് ഉത്തരം സ്വയം കിട്ടും.
ബുദ്ധി - സ്വീകരിക്കാനുള്ള വിവേകം
ആദ്യം ഞാൻ പറഞ്ഞു, മാറ്റാവുന്നതിനെ മാറ്റാ നുള്ള ഊർജ്ജം പ്രകടിപ്പിക്കുക, ഇപ്പോൾ ഞാൻ പറ യുന്നു, മാറ്റാൻ സാധ്യമല്ലാത്തതിനെ അംഗീകരിച്ച്, സ്വീകരിക്കുവാനുള്ള വിവേകം കാണിക്കുക എന്ന്. മരണത്തിനെപ്പോലെയുള്ള പല കാര്യങ്ങളും ജീവി തത്തിൽ മാറ്റാനാവാത്തതാണ്. ബുദ്ധി എന്നത്, മാറ്റാ നാവാത്തവയെ സ്വീകരിച്ച്, ആശ്വാസമായി ഇരിക്കുക എന്നതാണ്.
ശക്തിയോടെ മാറുക അല്ലെങ്കിൽ ബുദ്ധിപൂർവ്വം സ്വീകരിക്കുക
ഇപ്പോൾ ഒരു വലിയ ചോദ്യം ഉദിക്കുന്നു, 'എന്റെ
മനസ്സിലാക്കുക, ഒരു ചെകുത്താനും നിങ്ങളെ കഷ്ടപ്പെടുത്താൻ കഴിയുകയില്ല. വാസ്തവത്തിൽ നിങ്ങൾ ഏത് പിശാചിനേക്കാളും ശക്തന്മാർ ആണ്. ചില ആളുകൾക്ക് ഗഹന നിദ്രയിൽ വീർപ്പുമുട്ടുന്ന തുപോലെ മനഃശാസ്ത്രപരമായ ഒരു തോന്നൽ ഉണ്ട്. അതുകൊണ്ടാണ് അവർ ചെകുത്താൻ നെഞ്ചത്ത് കയറി ഇരുന്ന് വീർപ്പുമുട്ടിക്കുന്നതായി വിവരിക്കുന്ന ത്. ഗഹന നിദ്രയിൽ നിങ്ങൾ ശ്വാസംമുട്ടൽ അനുഭ വിക്കുകയും, ഉണർന്ന നിലയിൽ ആശ്വാസം നേടു കയും ചെയ്താൽ, ഉണർന്ന നിലയിൽ നിങ്ങൾ അധികം സന്തുഷ്ടനായിരിക്കുകയും, ഗഹന നിദ്ര യിൽ അസ്വസ്ഥനായിരിക്കുകയും ചെയ്താൽ നിങ്ങൾ ജീവിതത്തിൽ വളരെ ഏറെ കാര്യങ്ങൾ മാറ്റേണ്ടിയി രിക്കുന്നു എന്നത് വ്യക്തമാണ്. നിങ്ങൾ ഊർജ്ജം ഉപയോഗിക്കണം, ബുദ്ധി അല്ല. നിങ്ങൾ കാര്യങ്ങളെ മാറ്റണം.
ഗഹന നിദ്രയിൽ വിശ്രമവും, ഉണർന്ന നിലയിൽ അസ്വസ്ഥതയും നിങ്ങൾ അനുഭവിക്കുന്നു എന്നാൽ അപ്പോൾ മനസ്സിലാക്കുക, നിങ്ങൾ നിങ്ങളുടെ ബുദ്ധി ന്നുള്ള ഊർജ്ജം ഉപയോഗിക്കുക. ഉണർന്നതിനു ശേഷം നിങ്ങൾ ക്ലേശം അനുഭവിച്ചാൽ അത് വിശ്ര മാവസ്ഥ കൈക്കൊള്ളാനുള്ള, ബുദ്ധി ഉപയോഗിക്കാ നുള്ള സമയം ആണ്.
മനസ്സിലാക്കുക, നിങ്ങളുടെ ബുദ്ധി, നിങ്ങൾ വിചാ രിക്കുന്നതിനേക്കാൾ ബുദ്ധിമാനാണ്.