ആമുഖം
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
ബാഹ്യലോകത്ത് എന്തുതന്നെ അന്വേഷി
ച്ചാലും മനുഷ്യന്റെ അന്തിമമായ അന്വേഷണം
ആന്തരികമായ ആനന്ദത്തിനു വേണ്ടിയുള്ള
താണ്. അയാൾ അസ്തിത്വത്തിന്റെ നിലയിലുള്ള
പൂർത്തീകരണം തേടുന്നു. ഇതു മനസ്സിലാക്കി
യാൽ അയാൾ തന്റെ ആത്മജ്ഞാനത്തിലേ
യ്ക്കുള്ള ചുവട് എടുക്കാൻ തയ്യാറാണ്
എന്നർത്ഥം. പൗരസ്ത്യരാജ്യങ്ങൾ ആയിരക്കണ
ക്കിന് ആത്മജ്ഞാനികളെ സൃഷ്ടിച്ചിട്ടുണ്ട്.
അവർ ബാക്കിയുള്ള മനുഷ്യ സമൂഹത്തെ
അനേക മാർഗ്ഗങ്ങളിലൂടെ നയിച്ചിട്ടുണ്ട്.
പരമഹംസ ഇത്തരത്തിൽ അംഗീകരിക്കപ്പെട്ട ആത്മജ്ഞാനിയാണ്. ആത്മീയ പരമ്പരയുടെ മദ്ധ്യത്തിൽ ജനിച്ച സ്വാഭാവികമായ സത്യാന്വേ ഷണത്തിനുള്ള ആഗ്രഹത്തോടു കൂടിയുള്ള അദ്ദേഹം 3 വയസ്സുമുതൽ തന്നെ യോഗാ സനം, തന്ത്രം, വേദാന്തം, മറ്റ് പൗരസ്ത്യ അദ്ധ്യാ ത്മിക ശാസ്ത്രങ്ങൾ, ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ബന്ധപ്പെടുത്തുന്ന കല എല്ലാം അഭ്യസിച്ചു. അദ്ദേഹം ആത്മജ്ഞാനം നിലനിർത്തുന്നതിനു മുമ്പുതന്നെ അനേകം ആന്തരികശാസ്ത്ര വിഷയങ്ങളെപറ്റി ഗവേഷണം നടത്തി. ഏകാഗ്രചിത്തനായി ആത്മജ്ഞാനം നിലവിച്ച് അദ്ദേഹം ഇന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികളുടെ ദിവ്യപ്ര ചോദനമായി തീർന്നിരിക്കുകയാണ്.
അദ്ദേഹത്തെ സമീപിക്കുന്ന എല്ലാവർക്കും ആത്മീയ സുഖം, ജീവിത പ്രശ്നങ്ങൾക്ക് ധ്യാന ത്തിലൂടെയുള്ള പരിഹാരം, ആത്മവിശ്വാസം എല്ലാം നൽകുന്നു. ഇത്തരത്തിൽ വ്യത്യസ്ത മേഖലകളിൽ സ്വയം പരീക്ഷണം നടത്തി കണ്ടെ ത്തിയതിനുള്ള സാക്ഷ്യം കാണിക്കുന്നു. ജനങ്ങളെ ആത്മീയവളർച്ചയ്ക്ക് സഹായിക്കുവാനാണ് പര മഹംസ അദ്ദേഹത്തിന്റെ ദൗത്യം സ്ഥാപിച്ചിട്ടു ള്ളത്. ഉള്ളിലുള്ള പരമാനന്ദത്തെ ഭൂമിയിൽ പുനഃ സ്ഥാപിക്കുക എന്ന ദൗത്യത്തിൽ അദ്ദേഹം ഏർപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ യാഥാർത്ഥ്യമാക്കുന്നതിനും ആത്മജ്ഞാനിക ളായി രൂപാന്തരപ്പെടുത്തുന്നതിനും അദ്ദേഹം സഹായിക്കുന്നു. സത്യത്തെക്കുറിച്ച് ദൃഢവി ശ്വാസമുള്ള ആത്മജ്ഞാനം ലഭിച്ച ഒരു സമൂഹം നമുക്ക് ആവശ്യമാണ്. അന്തർദ്ദർ ശാന ശാസ്ത്രവും ആത്മീയതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി അദ്ദേഹം ലോകമെ മ്പാടുമുള്ള ശാസ്ത്രജ്ഞന്മാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
ഈ പുസ്തകം പരമഹംസരുടെ ആത്മീയതയി ലേയ്ക്കുള്ള യാത്രയെപ്പറ്റി പ്രതിപാദിക്കുന്നു. രസകരമായ സംഭവങ്ങളിലൂടെയും മഹത്തായ സത്യങ്ങളിലൂടെയും ഈ വായനക്കാരെ വാക്കുകൾക്കു പിന്നിലുള്ള അഗാധമായ അനു ഭവത്തിലേക്ക് നയിക്കുന്നു. ഒരു ആത്മജ്ഞാനി യായ ഗുരുവിന്റെ ജീവിതകഥ, മെച്ചപ്പെട്ട ഒരു ജീവിത രീതിയിലേയ്ക്കും ആത്മജ്ഞാനത്തിലേ യ്ക്കുമുള്ള ആഴമായ ആഗ്രഹം ഉണ്ടാക്കുമെന്ന് പൊതുവെ പറഞ്ഞു വരുന്നു. ഭാരതീയത ത്തിലെ മഹാനായ ഗുരുവിന്റെ ഇളക്കുന്ന ജീവി തകഥയിലേയ്ക്ക് ഒരു എത്തിനോട്ടത്തിനുവേണ്ടി ഇതുവായിച്ചുനോക്കുക.
To read about Nithyananda's biography in detail, you may purchase a copy of the book Nithyananda Vol.1 which recounts His life up to the age of 17 The remaining volumes are yet to be published.
- അദ്ദേഹത്തിന്റെ പേര് നിത്യാനന്ദ -
ജനനം
ആത്മീയ ആകർഷണത്തോടുകൂടി ജ്വലിക്കുന്ന അരുണാ ചല മലയുടെ താഴെ അരുണചലേശ്വരനാൽ കൂടുതൽ ശക്തിപ്പെടുത്തപ്പെടുത്തപ്പെട്ട ഊർജ്ജ കേന്ദ്രത്തിൽ അരു ണാചലത്തിന്റെയും ലോകനായകിയുടെയും രണ്ടാ മത്തെ മകനായി പരമഹംസ ജനിച്ചു.
ഓരോ ആത്മാവും ഈ ഭൂമ
ണ്ഡലത്തിൽ ജനിക്കു
മ്പോൾ അവർ ജനിക്കുന്ന
സമയം, സ്ഥലം, മാതാ
പിതാക്കൾ, അതിന്റെ
ഉദ്ദേശം എന്നിവ തീരുമാനി
ക്കുന്നു.
പരമഹംസ
അരുണാചല മല എന്നു പറയുന്നത് അനേകം ആത്മീയ ഗുരുക്കന്മാർക്ക് ജനനം നൽകിയ ഒരു ആത്മീയ ഇൻക്യുബേ റ്റർ ആണ്. ഓരോ ആത്മാവും ഈ ഭൂമണ്ഡലത്തിൽ ജനി ക്കുമ്പോൾ അവർ ജനിക്കുന്ന സമയം, സ്ഥലം, മാതാ പിതാക്കൾ, അതിന്റെ ഉദ്ദേശം എന്നിവ തീരുമാനിക്കുന്നു. അവർ മുഖേന അനേകം പേർ ആത്മീയ പാതയിൽ എത്തിയിട്ടുണ്ട്. ഒരു മെഡിക്കൽ ഇൻക്യൂബേറ്റർ എത്ര കാരം കുട്ടികളെ കാത്തു സൂക്ഷിച്ചു സംരക്ഷിക്കുന്നുവോ അതുപോലെതന്നെ ഈ ആത്മജ്ഞാനികൾക്ക് അവർ ജനിക്കുമ്പോൾ ശരിയായ അന്തരീക്ഷം നൽകുവാൻ ഒരു ആത്മീയ ഇൻക്യൂബേറ്റർ ആവശ്യമാണ്. ചില പേരുകൾ പറഞ്ഞാൽ, വലിയ ആത്മീയഗുരുക്കളായ ശേഷാദ്രി സ്വാമികൾ, ഭഗവാൻ ശ്രീരമണമഹർഷി, യോഗി രാം സൂരത്കുമാർ എല്ലാവരും തന്നെ അരുണാചലത്തിലാണ് ജനിച്ചത്.

nithyananda as a baby
പരമഹംസയുടെ മാതാവ് തിരുപ്പതിയിലേയ്ക്ക് തീർത്ഥയാത്ര പോകുന്ന സമയത്താണ് രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നതായി കണ്ടുപിടിച്ചത്. പരമഹംസ 1978 ജനു വരി 1-ാം തീയതി അർദ്ധരാത്രിക്കുശേഷം തെക്കെ ഇൻഡ്യയിലുള്ള ആത്മീയനാഡീകേന്ദ്ര മായ തിരുവണ്ണാമലയിൽ ജാതനായി. കുട്ടിക്ക് രാജശേഖരൻ എന്ന് അവർ പേരിട്ടു.

ഇന്ന് :
പുണ്യമലയായ, ശിവന്റെ
വെളിപാടായ അരുണാചലം
ലോകത്തിന്റെ നാനാഭാഗത്തു
നിന്നുമുള്ള ആത്മാന്വേഷകരെ
ഇവിടെയ്ക്ക് ആകർഷിക്കുന്നു.