അസ്തിത്വവുമായി ഒരു കൂടിക്കാഴ്ച
This text was machine-transcribed from the printed book and may contain errors. Select the words and choose “Report a mistake”.
നിങ്ങളുടെ കൈ തുറന്നിരിക്കുമ്പോഴും നദി ഒഴുകുന്നത്
നിങ്ങൾക്ക് സ്പർശിച്ചറിയാം. നിങ്ങളത് പിടിക്കാൻ
ശ്രമിച്ചാൽ നിങ്ങൾക്ക് ആ അവസരം നഷ്ടപ്പെടും.
- പരമഹംസ

പരമഹംസ അരുണാചല മലയിൽ ധ്യാനിക്കുന്നു.
ഒരു ദിവസം പരമഹംസ അദ്ദേഹത്തിനു 12 വയസ്സുള്ള പ്പോൾ അരുണാചലത്തിലെ ഒരു പാറയിലിരുന്ന് ധ്യാനി ക്കുകയായിരുന്നു. അദ്ദേഹം അണ്ണാമലൈ സ്വാമികൾ പറഞ്ഞുകൊടുത്ത ഒരു ധ്യാന രീതി പ്രയോഗിക്കുകയാ യിരുന്നു. അതായത് ചിന്തകൾ ഉത്ഭവിക്കുന്ന സ്ഥാനത്തെ ഉറ്റുനോക്കുക. അങ്ങനെ ഇരിക്കുമ്പോൾ താൻ സ്വാസ്ഥ്യത്തിൽ ലയിച്ചെന്നതായി അദ്ദേഹത്തിനു തോന്നി. പെട്ടെന്ന് അകത്തുള്ള ബോധതന്മയത്വം വിക സിക്കുന്നതായി എനിക്ക് തോന്നി. കണ്ണടച്ചിരുന്ന പ്പോഴും എനിക്ക് 360 ഡിഗ്രിയും കാണാൻ സാധിച്ചു. എന്റെ അകത്തുള്ള അതേ ജീവശക്തി പുറത്തുള്ള എല്ലാ വസ്തുക്കളിലും അനുഭവിക്കാൻ കഴിഞ്ഞു. എനിക്ക് ഞാൻ പാറകളിലും ചെടികളിലും പൂക്കളിലും എല്ലാചൈതന്യ മുള്ളതും ഇല്ലാത്തതുമായ വസ്തുക്കളിലും ജീവിച്ചിരിക്കു ന്നതായി തോന്നി.
ഇന്ന്:
നിത്യാനന്ദ സംഘത്തിലെ
ബ്രഹ്മചാരികൾ ഈ പരിപാവനമായ
പാറക്ക് പരമഹംസരുടെ ആത്മീയ
അനുഭവത്തിന്റെ വാർഷികത്തിൽ
പുണ്യ അഭിഷേകം നിർവ്വഹിക്കുന്നു.

അതെന്റെ ഒന്നാമത്തെ അഗാധമായ ആത്മീയ അനുഭവമായിരുന്നു. അത് എല്ലാറ്റിനോടും ഒരു ആഴമായ അനുകമ്പയും സ്നേഹവും എന്നിൽ ഉളവാക്കി. ഈ അനുഭവത്തിലൂടെ എനിക്ക് ജീവ തത്തോട് യോജ്യത, ബഹുമാനങ്ങൾ ഉണ്ടായി. എല്ലാറ്റിനേയും എല്ലാജീവികളേയും എങ്ങനെ ഇരിക്കുന്നുവോ അതേ മാതിരി സ്വീകരിക്കുവാ നുള്ള കഴിവുണ്ടായി. അതാണ് ആത്മജ്ഞാന ത്തിലേക്ക് എന്നെ നയിച്ച ഒന്നാമത്തെ അനു ഭവം. ഇതേ തരത്തിലുള്ള ഒരു അനുഭവത്തിലൂടെ മതഭ്രാന്ത്, ജാതി, ഭാഷ എന്നിവയിലുള്ള വേർതേ രങ്ങൾ എല്ലാം നമ്മിൽ നിന്ന് അപ്രത്യക്ഷമാകു ന്നതു കാണാം.
പരമഹംസരുടെ ആദ്യത്തെ ആത്മീയ അനുഭവം
നടന്നത് ബുദ്ധപൂർണ്ണിമ ദിവസം സന്ധ്യ
ക്കാണ്. അതായത് വൈശാഖി (ഇടവം) മാസ
ത്തിലെ പൂർണ്ണമി ദിവസം (മേ-ജൂൺ മാസം)
പരമഹംസ ദിവസവും അരുണാചലമ
ലയെ പ്രദക്ഷിണം ചെയ്യാറുണ്ട്. അദ്ദേഹം
രാവിലെ നേരത്തെ 4 മണിയ്ക്ക് തുടങ്ങി
മൂന്നുനാലു മണിക്കൂർ പാട്ടുകൾ പാടി
ക്കൊണ്ട് മലക്കു ചുറ്റും നടക്കും. അദ്ദേഹം
പൂർണ്ണമായി വർത്തമാനകാലത്തിലായി
രുന്നു. അടുത്ത നിമിഷം എന്താണ് സംഭ
വിക്കുക എന്നതിനെപ്പറ്റി ഒരു അലട്ടലും
ഇല്ലാതെ അമ്മയുടെ മടിത്ത
ട്ടിൽ കളിക്കുന്ന നിഷ്കളങ്ക
നായ കുട്ടിയെപ്പോലെ തന്റെ
പ്രിയപ്പെട്ട അരുണാചല
ത്തിന്റെ അന്തരീക്ഷത്തിൽ
അദ്ദേഹം ആനന്ദിച്ചിരുന്നു.
ഒരു പ്രഭാതത്തിൽ അദ്ദേഹം
വളരെ നേരത്തെ തന്നെ, അർ
ദ്ധരാത്രി കഴിഞ്ഞ് കുറച്ചു
സമയത്തിനുള്ളിൽ തന്റെ
പ്രദക്ഷിണം തുടങ്ങി. അക്കാലത്ത് മലയ്ക്കു
ചുറ്റുമുള്ള പാതയിൽ റോഡോ വിളക്കു
കളോ ഒന്നും ഉണ്ടായിരുന്നില്ല. വഴി നീളെ
ഇടതിങ്ങിയ കാടായിരുന്നു. അങ്ങനെ നട
ക്കുമ്പോൾ ഒരു ചെറിയ നദിയുടെ
അടുത്ത് ഒരു കൂട്ടം കഴുതപ്പുലികൾ (ഹൈ
നകൾ) അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം
ഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് തന്റെ
ദൃഷ്ടി താഴെ പതിച്ച് നടക്കുകയായിരുന്നു.
അദ്ദേഹം പാടുന്നതിൽ മുഴുകിയിരുന്നതി
നാൽ കഴുതപ്പുലികൾ വളരെ അടുത്തു
വരുന്നതുവരെ ശ്രദ്ധിച്ചില്ല. അദ്ദേഹം
തന്റെ തല ഉയർത്തി നോക്കിയപ്പോൾ
അവയെല്ലാം അദ്ദേഹത്തിന്റെ വളരെ അടു
ത്തെത്തിക്കഴിഞ്ഞതു കണ്ടു. അദ്ദേഹം തന്റെ
അടിവയറ്റിൽ നിന്ന്, സ്വാധിഷ്ഠാന ചക്ര
ത്തിൽ നിന്ന്, സ്ലീൻ ഊർജ്ജ കേന്ദ്രബിന്ദു
വിൽ നിന്ന് ഉറക്കെ വിളിച്ചു. ആ വിളി പൂർ
ണ്ണമായ ഭയത്തിൽ നിന്നും ഉണ്ടായതാണ്.
അത്തരം ഭയം അദ്ദേഹം അതിനുമുമ്പോ
അതിനുശേഷമോ അനുഭവിച്ചിട്ടില്ല. ആ
വിളിയോടു കൂടി അദ്ദേഹത്തിന്
അരുണാചലം തന്നെ സംരക്ഷി
ക്കുമെന്നുള്ള ആഴമായ ഒരു
വിശ്വാസവും പൂർണ്ണമായി കീഴ
ടങ്ങിയ പ്രതീതിയും ഉണ്ടായി.
പെട്ടെന്ന് ഒരു വൃദ്ധനായ
സന്ന്യാസി അദ്ദേഹത്തിന്റെ
മുന്നിൽ പ്രത്യക്ഷനാവുകയും
ഒരു വലിയ വടിയെടുത്ത് കഴു
തപ്പുലികളെ ഓടിക്കുകയും
ചെയ്തു. ആ ജന്തുക്കൾ ഓടിപ്പോയ ഉടൻ
തന്നെ ആ വൃദ്ധനും അപ്രത്യക്ഷനായി.
പരമഹംസർക്ക് ആ മനുഷ്യൻ എവിടെ
നിന്ന് വന്നുവെന്നോ എവിടേയ്ക്ക്
പോയെന്നോ അറിവില്ല, ആ ആത്മഭയ
ത്തിൽ നിന്നുള്ള വിളിക്കുശേഷം പരമഹം
സർക്ക് തന്റെ ശരീരം വളരെ ലഘുവായമാ
തിരി തോന്നി. അദ്ദേഹം വായുവിൽ സഞ്ച
രിക്കുന്നതുപോലെ നടക്കാൻ തുടങ്ങി.
> കഴുത പുലികൾ
> ആക്രമിച്ചപ്പോൾ
> ഉണ്ടായ
> ആത്മഭയം
(പ്രൈമൽ തെറാപ്പി ആധുനികമായ മനഃശാസ്ത്രപ രമായ ഒരു ചികിത്സയാണ്. അതിൽ രോഗികൾ അവരുടെ ഭയത്തിൽ നിന്നും അടിച്ചമർത്തപ്പെട്ട നിഷേധമായ വികാരങ്ങളിൽ നിന്നും മോചനം കിട്ടാൻ അടിവയറ്റിൽ നിന്ന് ഉച്ചത്തിൽ വിളക്കുന്നു.)